അന്നമൂട്ടുന്നവര്‍ക്കു അന്നവുമായി സമീക്ഷ UK

അന്നമൂട്ടുന്നവര്‍ക്കു അന്നവുമായി സമീക്ഷ UK
മരവിക്കുന്ന തണുപ്പത്ത് 150 ല്‍ പരം സമരഭടന്മാര്‍ മരിച്ചു വീണിട്ടും ഗാന്ധിമാര്‍ഗ്ഗത്തില്‍ സമാധാനപരമായി ത്യാഗോജ്വല പോരാട്ടം നയിക്കുന്ന കര്‍ഷകര്‍ക്ക് പത്തു ടണില്‍ കുറയാത്ത ഭക്ഷ്യോത്പന്നങ്ങള്‍ എത്തിച്ചു നല്‍കാനാണ് സമീക്ഷ UK ആഗ്രഹിക്കുന്നത് ഈ ഉദ്യമത്തില്‍ മനുഷ്യസ്‌നേഹികളായ മുഴുവന്‍ ആളുകളും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യയില്‍ അവകാശങ്ങള്‍ക്കായി പൊരുതുന്ന കര്‍ഷകര്‍ക്ക് ഒരു ടണ്‍ ഭക്ഷ്യോത്പന്നങ്ങള്‍ എത്തിക്കുവാനായിരുന്നു സമീക്ഷ UK യുടെ തീരുമാനം.

എന്നാല്‍ മുമ്പ് മുഖ്യമന്ത്രിയുടെ CMDRF ലേക്ക് സഹായിക്കണമെന്ന് സമീക്ഷ അഭ്യര്‍ത്ഥിച്ചപ്പോള്‍ 14 ലക്ഷം നല്‍കിയവര്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി DYFI TV ചലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ അതേറ്റെടുത്ത സമീക്ഷയുടെ ആഹ്വാനം സ്വീകരിച്ചു ഏതാണ്ട് 100 നടുത്തു TV വാങ്ങി നല്‍കാന്‍ സഹായിച്ചവര്‍ കൊടും തണുപ്പത്തു പോരാടുന്ന കര്‍ഷക സമൂഹത്തിനു വേണ്ടി സമീക്ഷ UK നടത്തിയ ഈ അഭ്യര്‍ത്ഥനയേയും ആവേശത്തോടെ ഹൃദയത്തിലേറ്റി

ഇപ്പോള്‍ തന്നെ 3 ടണ്‍ (3000kg) നു മേലെ ഭക്ഷ്യോത്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ സമീക്ഷയെ ജനങ്ങള്‍ എത്തിച്ചു എന്നതാണ് സത്യം. ഈയൊരു ആവേശം കണ്ടപ്പോള്‍ ഒരു 10 ടണെങ്കിലും ആ പോരാളികള്‍ക്ക് എത്തിക്കണമെന്നാണ് സമീക്ഷ ആഗ്രഹിക്കുന്നതും അഭ്യര്‍ത്ഥിക്കുന്നതും നമ്മള്‍ ഒത്തു പിടിച്ചാല്‍ അതും അതിനപ്പുറവും നടക്കും എന്നതാണ് മുന്‍കാല അനുഭവങ്ങള്‍ ..


പ്രവാസി ജനസമൂഹം ജാതി, മത, രാഷ്ട്രീയ, വര്‍ഗ്ഗ ഭേദമന്യേ ഈ കര്‍ഷക സമരത്തെ എങ്ങിനെ നോക്കി കാണുന്നു എന്നതിന്റെ ഉത്തമ ഉദാ: ഹരണമായി മാറുകയാണ് സമീക്ഷ UK യുടെ നമ്മെ ഊട്ടുന്നവരുടെ പ്രതിസന്ധിയില്‍ നാം അവരെ ഊട്ടണം എന്ന മനുഷ്യസ്‌നേഹത്തിന്റെ കരുത്താര്‍ന്ന ഈ ആഹ്വാനം

യുകെയിലെ നല്ലവരായ ജനങ്ങള്‍. ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്


ഇനിയും സംഭാവന നല്‍കുവാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാര്‍.


താഴെ കാണുന്ന അക്കൗണ്ടില്‍ നിങ്ങളുടെ സംഭാവനകള്‍ ദയവായി നല്‍കി

അന്നമൂട്ടുന്ന കര്‍ഷകരെസഹായിക്കണമെന്ന്


. സമീക്ഷ യുകെ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി

സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അഭ്യര്‍ത്ഥിച്ചു.





Other News in this category



4malayalees Recommends