ഉത്തര്‍പ്രദേശില്‍ പുല്ലു ചെത്താന്‍ പോയ 16 കാരി കൊല്ലപ്പെട്ട നിലയില്‍ ; പ്രകോപിതരായ നാട്ടുകാര്‍ പൊലീസിനെ അക്രമിച്ചു ; തുടര്‍ കൊലപാതകങ്ങളില്‍ ജനം ആശങ്കയില്‍

ഉത്തര്‍പ്രദേശില്‍ പുല്ലു ചെത്താന്‍ പോയ 16 കാരി കൊല്ലപ്പെട്ട നിലയില്‍ ; പ്രകോപിതരായ നാട്ടുകാര്‍ പൊലീസിനെ അക്രമിച്ചു ; തുടര്‍ കൊലപാതകങ്ങളില്‍ ജനം ആശങ്കയില്‍
ഉത്തര്‍പ്രദേശില്‍ പുല്ലു ചെത്താന്‍ പോയ 16 കാരി കൊല്ലപ്പെട്ട നിലയില്‍. അലിഗഡ് ജില്ലയിലാണ് സംഭവം. പുല്ല് വെട്ടാന്‍ പോയ പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രകോപിതരായ ഗ്രാമവാസികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

അന്വേഷണം ആരംഭിച്ചെന്നും, പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് വിശദീകരിച്ചു.

ഫെബ്രുവരി 17 ന് ഉന്നാവോ ജില്ലയില്‍ സമാനമായ സാഹചര്യങ്ങളില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയിരുന്നു. മൂന്ന് പെണ്‍കുട്ടികളും കന്നുകാലികള്‍ക്ക് പുല്ല് തേടി പോയതായിരുന്നു ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തുന്നത്.

Other News in this category



4malayalees Recommends