ലെസ്റ്റര്‍ മലയാളികളുടെ പൊതുകൂട്ടായ്മയായ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ പൊതുയോഗം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു ഓണ്‍ലൈന്‍ സൂം മീറ്റ് ആയി നടത്തി പുതിയ ഭരണസമിതിയെ തിരെഞ്ഞെടുത്തു

ലെസ്റ്റര്‍ മലയാളികളുടെ പൊതുകൂട്ടായ്മയായ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ പൊതുയോഗം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു ഓണ്‍ലൈന്‍ സൂം മീറ്റ് ആയി നടത്തി പുതിയ ഭരണസമിതിയെ തിരെഞ്ഞെടുത്തു
കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന സിറ്റിയില്‍ മലയാളി കുടുബങ്ങള്‍ക്ക് ഒന്ന് ചേരാന്‍ പറ്റിയ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം എല്‍കെസിക്ക് സാധിച്ചില്ലെങ്കിലും കമ്മ്യുണിറ്റിവേണ്ടി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

ആശങ്കകള്‍ നിറഞ്ഞ ഒരു കാലത്തുകൂടെയാണ് ഇപ്പോള്‍ നമ്മള്‍ കടന്നുപോകുന്നെങ്കിലും, തീര്‍ച്ചയായും ഇതെല്ലാം കടന്നു പോകുമെന്നും, സ്വന്തം നാട് വിട്ട് പ്രവാസഭൂമിയില്‍ ഒരൊറ്റ സമൂഹമെന്നനിലയില്‍ നിലയില്‍ പരസ്പരം സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകകളാണ് നമ്മളെന്നതിന്റെ അഭിമാനവും യോഗം പങ്കുവച്ചു.

'ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ എല്ലാ കുടുബാംഗങ്ങളെയും കൂടാതെ ഈ സ്‌നേഹകൂടാരത്തിലേക്ക് പുതിയതായി കടന്നുവന്നവരെയും സവിനയം പുതിയ വര്‍ഷത്തിലേക്ക് സ്വാഗതം ചെയുന്നു . പരിചയസമ്പന്നരും പുതിയ മുഖങ്ങളും ഉള്‍പ്പെടുന്ന ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ 2021 2022 വര്‍ഷത്തെ സാരഥികളെ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു . നിങ്ങളുടെ അംഗീകാരവും ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ തുടര്‍ന്നുള്ള ഭാവി പരിപാടികളിലും നിങ്ങളുടെ സഹകരണവും സാന്നിധ്യവും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു .' ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

2021 2022 ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും:

President Louis Kennedy

Vice President Biju Chandy

Secretary Subin Sugunan

Joint secretary Biju Mathew

Treasurer Jain Joseph

Joint Treasurer Alex Andrews


Committee members


Anil Markose

Binu Sreedharan

Anu Ambi

Manu P Shine

Shibu Thomas

Jithin KV

Sanish V S

Remya Linesh

Lijo John

Ajeesh Krishnan

Thomson Lazar

Tinto Paul

George Joseph

Aneesh john.

Benny Paul

Aby Pallikara

Other News in this category



4malayalees Recommends