സമീക്ഷ യുകെ നാടന്‍ പാട്ടു മത്സര വിജയികളെ പ്രഖ്യാപിച്ചു .

സമീക്ഷ യുകെ നാടന്‍ പാട്ടു മത്സര വിജയികളെ പ്രഖ്യാപിച്ചു .
സമീക്ഷ സര്‍ഗ്ഗവേദി ലോക്ക് ഡൌണ്‍ കാലത്തു യുകെയിലെ പതിനെട്ടു വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിച്ച നാടന്‍പാട്ട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു . സമീക്ഷ സാംസ്‌കാരിക സദസ്സിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്വാമി സന്ദീപാനന്ദ ഗിരി ആണ് വിജയികളെ പ്രഖ്യാപിച്ചത് . നൂറോളം കലാകാരന്‍മാര്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍

ഒന്നാം സമ്മാനം എക്‌സിറ്ററിന്റെ യുവഗായകന്‍ ബെല്‍വിന്‍ ബാബു

രണ്ടാം സമ്മാനം ന്യൂകാസില്‍ നിന്നും ശ്രീമതി സ്‌നേഹ ഷിനുവും

മൂന്നാം സമ്മാനം എക്‌സിറ്ററില്‍ നിന്നും ശ്രീമതി ദിവ്യ പ്രിയനും

കരസ്ഥമാക്കി .

നാട്ടില്‍ നിന്നും പ്രഗത്ഭരായ മൂന്നു വിധി കര്‍ത്താക്കളാണ് വിജയികളെ കണ്ടെത്തിയത്.

ശ്രീ രാജേഷ് പുതുമന ,

ശ്രീ തുമ്പുര്‍ സുബ്ര്യമണ്യം,

ശ്രീമതി സിജി മുരളീധരന്‍ ചേര്‍ത്തല


ശ്രീ രാജേഷ് പുതുമന

നാടന്‍ പാട്ടിനെ കുറിച്ച് ആധികാരിക പഠനം നടത്തുന്ന കലാകാരന്‍. സ്‌കൂള്‍ , സര്‍വകലാശാല മത്സര വേദികളിലെ വിധി കര്‍ത്താവു.മൂന്നു തവണ യൂണിവേഴ്‌സിറ്റി കലാപ്രതിഭാ പട്ടം.അദ്ധ്യാപന രംഗത്തും ഏതാനും അംഗീകാരങ്ങള്‍ (അദ്ധ്യാപക കലാവേദി സംസ്ഥാന അവാര്‍ഡ്, റോട്ടറി വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് etc..)

വിദ്യാര്‍ത്ഥികള്‍ക്കായി 5 പുസ്തകം പുറത്തിറക്കി (DC Books and N B S)

മനോരമ പഠിപ്പുരയില്‍ 2005 മുതല്‍ എഴുതുന്നു,

ചാനലുകളില്‍ കമന്റേറ്റര്‍ ആണ്.

DC Booksstorytel voice artiste ആണ്,30 ലധികം പുസ്തകങ്ങള്‍ക്ക് ശബ്ദം കൊടുത്തു കഴിഞ്ഞു.

25 വര്‍ഷമായി അദ്ധ്യാപകന്‍, പരിശീലകന്‍,Text Book workshop കളില്‍ പങ്കാളി, കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ,മദ്രാസ്സില്‍ PHD ചെയ്യുന്നു.


സിജി മുരളീധരന്‍ ചേര്‍ത്തല

തെക്കന്‍ കേരളത്തിലെ ശാസ്ത്രീയ സംഗീത വേദികളിലെ നിറ സാന്നിധ്യം സ്‌കൂള്‍ കലോല്‍ത്സവ വേദികളിലെ സ്ഥിരം വിധികര്‍ത്താവ് . സൗപര്‍ണ്ണിക സംഗീത ഗുരുകുലം എന്ന സ്ഥാപനത്തിലൂടെ 100 കണക്കിന് കുട്ടികള്‍ക്ക് സംഗീതം പകര്‍ന്നു നല്‍കുന്ന സംഗീത അദ്ധ്യാപിക.


തുമ്പൂര്‍ സുബ്രമണ്യം

നാടന്‍ പാട്ടു കലാകാരന്‍, സിനിമ പിന്നണിഗായകരോടൊപ്പം നിരവധി വേദികള്‍ പങ്കുവെച്ച കലാകാരന്‍. ഫ്‌ലവേര്‍സ് അടക്കമുള്ള മലയാളം ചാനലുകളില്‍ സ്ഥിരം സാനിധ്യം. സ്‌കൂള്‍ കലോത്സവ വേദികളിലെ വിധികര്‍ത്താവ് . 100 കണക്കിന് കുട്ടികള്‍ക്ക് സംഗീതം പകര്‍ന്നു നല്‍കുന്ന സംഗീത അദ്ധ്യാപകന്‍.


വിധിനിര്‍ണ്ണയം നടത്തിയ ഈ കലാകാരന്മാരോടുള്ള നന്ദിയും കടപ്പാടും സമീക്ഷ സര്‍ഗ്ഗവേദി അറിയിക്കുന്നു . വിജയികള്‍ക്ക് സമീക്ഷ സര്‍ഗ്ഗവേദിയുടെ പ്രേത്യേക അഭിനന്ദനങ്ങള്‍ .

ഒപ്പം മത്സരത്തില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാര്‍ക്കും

അതോടൊപ്പം സര്‍ഗ്ഗവേദിയുടെ കഴിഞ്ഞകാല മത്സരങ്ങളെ നെഞ്ചിലേറ്റിയ യുകെയിലെ എല്ലാ സുമനസുകളോടും സമീക്ഷ യുകെയുടെ ഹാര്‍ദ്ദവമേറിയ നന്ദി അറിയിക്കുന്നു

ടീം സമീക്ഷ സര്‍ഗ്ഗവേദി


ഇബ്രാഹിം വാക്കുളങ്ങര



Other News in this category



4malayalees Recommends