അഷ്‌റഫ് ഗനിക്ക് അറബ് രാജ്യത്ത് അഭയം; മാനുഷിക പരിഗണനകള്‍ നല്‍കി സ്വീകരിച്ചെന്ന് യുഎഇ

അഷ്‌റഫ് ഗനിക്ക് അറബ് രാജ്യത്ത് അഭയം; മാനുഷിക പരിഗണനകള്‍ നല്‍കി സ്വീകരിച്ചെന്ന് യുഎഇ
അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യു.എ.ഇയില്‍ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അഷ്‌റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നല്‍കി യുഎഇ സ്വാഗതം ചെയ്തതായി വിദേശ മന്ത്രാലയം ബുധനാഴ്ച വൈകുന്നേരം പ്രസ്താവനയിലൂടെ അറിയിച്ചു.

യുഎഇ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് യുഎഇയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാം വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

യു.എ.ഇയില്‍ അഭയം നല്‍കിയെന്ന് പറഞ്ഞെങ്കിലും ഒറ്റ വരിയിലുള്ള പ്രസ്താവനയില്‍ അഷ്‌റഫ് ഗനി നിലവില്‍ എവിടെയാണ് ഉള്ളതെന്ന് പരാമര്‍ശിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചതിന് പിന്നാലെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും മറ്റ് ഉന്നത നേതാക്കളുമാണ് രാജ്യം വിട്ടത്.രാജ്യം വിട്ട് അഭയം തേടിയെത്തിയ അഫ്?ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ?ഗനിക്ക് താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നല്‍കാതതിനെ തുടര്‍ന്ന് ഒമാനില്‍ ഇറങ്ങിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends