അബൂദബിയിലെ രാത്രികാല യാത്രാവിലക്ക് ഇന്ന് അവസാനിക്കും

അബൂദബിയിലെ രാത്രികാല യാത്രാവിലക്ക് ഇന്ന് അവസാനിക്കും
അബൂദബിയിലെ രാത്രികാല യാത്രാവിലക്ക് ഇന്ന് മുതല്‍ അവസാനിക്കും. നാളെ മുതല്‍ പൊതുസ്ഥലത്ത് പ്രവേശിക്കാന്‍ ഗ്രീന്‍പാസ് പ്രോട്ടോകോള്‍ നിര്‍ബന്ധമാകും. അതേസമയം, മറ്റ് എമിറേറ്റുകളില്‍ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ ഇവര്‍ക്ക് അബൂദബിയില്‍ നിര്‍ബന്ധിത പിസിആര്‍ പരിശോധനയുണ്ടാവില്ല. ഒരു മാസം മുമ്പ് ഏര്‍പ്പെടുത്തിയ രാത്രി യാത്രാവിലക്കാണ് അബൂദബി പിന്‍വലിച്ചത്. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നടത്തിയ ദേശീയ അണുനശീകരണ യഞ്ജം വിജയകരമാണെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു. ആഗസ്റ്റ് 20 മുതല്‍ ഭക്ഷണശാലകളും, വിനോദ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പ്രവേശനത്തിന് അല്‍ഹൊസന്‍ ആപ്ലിക്കേഷനില്‍ പച്ചനിറം നിര്‍ബന്ധമായിരിക്കും.

Other News in this category



4malayalees Recommends