കോവിഡിനോട് പടപൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം സിനിമയാക്കുമെന്ന് മോഹന്‍ലാല്‍

കോവിഡിനോട് പടപൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം സിനിമയാക്കുമെന്ന് മോഹന്‍ലാല്‍
കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം സിനിമയാക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെത്തിയ മോഹന്‍ലാല്‍ ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചതിന്

പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. ആരോഗ്യപ്രവര്‍ത്തകരുടെ നിലവിലെ ജീവിതം സിനിമയാക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അത്തരമൊരു സിനിമ നിര്‍മിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

'മഹാമാരി സമയത്ത് നിങ്ങള്‍ ചെയ്ത സേവനത്തിന് എത്ര നന്ദി പറഞ്ഞാലും പോര, നിങ്ങളുടെ ധൈര്യപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളെ കാണിക്കുന്ന ചിത്രം വെല്ലുവിളിയാണെങ്കിലും ഞാന്‍ അത് ഏറ്റെടുക്കുന്നു,' മോഹന്‍ലാല്‍ പറഞ്ഞു.

മരണ ശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നഴ്‌സുമാരുടെ പ്രയത്‌നം കാണുമ്പോള്‍ ആ തീരുമാനം വളരെ ശരിയായിരുന്നുവെന്ന് തനിക്ക് തോന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നഴ്‌സസ് ദിനമായ മെയ് 12ന് കൊവിഡ് മഹാമാരിയില്‍ സേവനം അനുഷ്ഠിക്കുന്ന യു.എ.ഇയിലെ നഴ്‌സുമാരെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അന്ന് അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകരോട് താന്‍ നേരിട്ട് വന്ന് കാണുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends