ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവരെ അഭിനന്ദിച്ച് ദുബൈ ഭരണാധികാരി

ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവരെ അഭിനന്ദിച്ച് ദുബൈ ഭരണാധികാരി
കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അഭിനന്ദനം. പൂച്ചയെ രക്ഷിക്കുന്ന വിഡിയോ തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവച്ചാണ് അദ്ദേഹം അഭിനന്ദിച്ചത്. മനോഹരമായ നമ്മുടെ നഗരത്തില്‍ സംഭവിച്ച ദയാപരമായ പ്രവൃത്തി തന്നെ സന്തോഷിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. അറിയപ്പെടാത്ത ഈ ഹീറോസിനെ തിരിച്ചറിഞ്ഞാല്‍ നന്ദി പറയുക എന്നും അദ്ദേഹം പറഞ്ഞു

ഇന്നലെ രാവിലെ എട്ടിന് ദെയ്‌റ ഫ്രിജ് മുറാജിലായിരുന്നു യുഎഇയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം. വടകര സ്വദേശി റാഷിദ് ബിന്‍ മുഹമ്മദിന്റെ കടയില്‍ പതിവായി എത്തുന്ന പൂച്ച പരിസരവാസികള്‍ക്കും പ്രിയങ്കരനായിരുന്നു. എല്ലാവരും പൂച്ചക്ക് ഭക്ഷണവും മറ്റും നല്‍കുമായിരുന്നു. ഇന്നലെ രാവിലെ കടക്ക് മുമ്പിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയിലായിരുന്നു പൂച്ച കുടുങ്ങിയത്.

അകത്തേക്ക് കയറാനാകാതെ കുടുങ്ങിയ പൂച്ചയെ കണ്ട അതുവഴി പോകുന്ന വഴിയാത്രക്കാരില്‍ ചിലര്‍ തുണി വിടര്‍ത്തിപ്പിടിച്ച് വീഴുന്ന പൂച്ചയെ പിടിക്കുകയായിരുന്നു. പൂച്ച സുരക്ഷിതമായി താഴെ എത്തി. ഇത് റാഷിദ് ബിന്‍ മുഹമ്മദ് വിഡിയോയില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ഇത് പെട്ടെന്ന് വൈറലാവുകയും ചെയ്തു.


Other News in this category



4malayalees Recommends