കുവൈത്തില്‍ പൊലീസുകാര്‍ക്ക് സ്വയരക്ഷക്കായി കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതി

കുവൈത്തില്‍ പൊലീസുകാര്‍ക്ക് സ്വയരക്ഷക്കായി കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതി
കുവൈത്തില്‍ പൊലീസുകാര്‍ക്ക് സ്വയരക്ഷക്കായി കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതി. പട്രോളിംഗ് ഡ്യൂട്ടിക്ക് പോകുന്ന എല്ലാ പൊലീസുകാര്‍ക്കും സര്‍വീസ് പിസ്റ്റലിനു പുറമെ പെപ്പര്‍ സ്‌പ്രേ കൂടി ലഭ്യമാക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. പട്രോള്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് പെപ്പര്‍ സ്‌പ്രേ ലഭ്യമാക്കാനുള്ള നിര്‍ദേശത്തിനു ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. അന്താരാഷ്ട്ര കമ്പനികളില്‍ നിന്നു ഇവ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം .

വളരെ അനിവാര്യ ഘട്ടത്തില്‍ മാത്രം ഉപയോഗിക്കാനാണ് താരതമ്യേന അപകടം കുറഞ്ഞ ആയുധം എന്ന നിലയില്‍ കുരുമുളക് സ്‌പ്രേ ലഭ്യമാക്കുന്നത്. കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ജൂലായില്‍ ട്രാഫിക്ക് പൊലീസുകാരന്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവമാണ് പൊലീസുകാരുടെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

Other News in this category



4malayalees Recommends