കുവൈത്തില്‍ ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി ആഭ്യന്തരമന്ത്രാലയം

കുവൈത്തില്‍ ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി ആഭ്യന്തരമന്ത്രാലയം
കുവൈത്തില്‍ ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി ആഭ്യന്തരമന്ത്രാലയം. 200 ഓളം വിദേശികളാണ് രണ്ടിടങ്ങളിലായി ഇന്ന് രാവിലെ നടന്ന പരിശോധന കാമ്പയിനില്‍ പിടിയിലായത്.

പല തവണ ഇളവുകള്‍ നല്‍കിയിട്ടും താമസം നിയമ വിധേയമാകാത്ത വിദേശികളെ പ്രത്യേക കാമ്പയിനിലൂടെ പിടികൂടാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. പൊതു സുരക്ഷാ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയുടെ മേല്‍നോട്ടത്തില്‍ സബ്ഹാന്‍, ഫഹാഹീല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ബുധനാഴ്ചത്തെ പരിശോധന. സബ്ഹാനില്‍ നിന്ന് ഇഖാമ കാലാവധി കഴിഞ്ഞവര്‍ ഉള്‍പ്പെടെ 118 പേരെയും ഫഹാഹീലില്‍ നിന്ന് 74 പേരെയും പോലീസ് അറസ്‌റ് ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നിയതിനാല്‍ നിര്‍ത്തിവെച്ചിരുന്ന പരിശോധന ശക്തമായി തിരിച്ചെത്തുകയാണെന്ന് സൂചനകള്‍.

Other News in this category



4malayalees Recommends