വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് പുതിയ നിബന്ധനയുമായി കുവൈത്ത്

വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് പുതിയ നിബന്ധനയുമായി കുവൈത്ത്
കുവൈത്തില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തി. പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നതാണ് പുതിയ നിബന്ധന .

ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വാഹനം വാങ്ങിയ വ്യക്തി എങ്ങനെയാണ് പണം അടച്ചതെന്ന് പരിശോധിച്ചുറപ്പിക്കുന്നതുവരെ ഉടമസ്ഥാവകാശം മാറ്റിനല്‍കരുതെന്നാണ് ഉത്തരവ്. പണം കൈമാറിയതായി തെളിയിക്കാന്‍ അപേക്ഷകന്‍ ബാങ്ക് ചെക്കിന്റെ പകര്‍പ്പോ ട്രാന്‍സ്ഫര്‍ രശീതിയോ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം


Other News in this category



4malayalees Recommends