ഇസ്ലാമിക മൂല്യങ്ങള്‍ക്കും പൊതു സദാചാരത്തിനും നിരക്കാത്ത ലോഗോയോ ചിഹ്നങ്ങളോ ചിത്രങ്ങളോ ഉള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വില്‍ക്കരുതെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം

ഇസ്ലാമിക മൂല്യങ്ങള്‍ക്കും പൊതു സദാചാരത്തിനും നിരക്കാത്ത ലോഗോയോ ചിഹ്നങ്ങളോ ചിത്രങ്ങളോ ഉള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വില്‍ക്കരുതെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം
ഇസ്ലാമിക മൂല്യങ്ങള്‍ക്കും പൊതു സദാചാരത്തിനും നിരക്കാത്ത ലോഗോയോ ചിഹ്നങ്ങളോ ചിത്രങ്ങളോ ഉള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വില്‍ക്കാനോ പരസ്യം ചെയ്യാനോ പാടില്ലെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ചില ഷോപ്പുകളും പ്രമുഖ ഷോപ്പിങ് മാളുകളും സദാചാര മര്യാദയ്ക്ക് നിരക്കാത്ത ചിത്രങ്ങളോട് കൂടിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും പരസ്യം നല്‍കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.

ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008ലെ ആര്‍ട്ടിക്കിള്‍ 2 ഇക്കാര്യം അനുശാസിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശങ്ങള്‍ മാനിക്കണമെന്നും മതപരമായ മൂല്യങ്ങളും ആചാരമര്യാദകളും ലംഘിക്കുന്ന വ്യപാരം പാടില്ലെന്നും അതില്‍ പറയുന്നുണ്ട്.

Other News in this category

4malayalees Recommends