നീതു കാമുകന് സമ്മാനമായി നല്‍കിയത് 150 പവന്‍, 30 ലക്ഷം, പിറന്നാള്‍ സമ്മാനമായി ബാദുഷയ്ക്ക് നല്‍കിയത് പള്‍സര്‍ ബൈക്ക് ; പണവും സ്വര്‍ണ്ണവും എടുത്ത ശേഷം കാമുകന്‍ ഉപേക്ഷിക്കുമോയെന്ന് പേടിച്ചിരുന്നുവെന്ന് നീതു

നീതു കാമുകന് സമ്മാനമായി നല്‍കിയത് 150 പവന്‍, 30 ലക്ഷം, പിറന്നാള്‍ സമ്മാനമായി ബാദുഷയ്ക്ക് നല്‍കിയത് പള്‍സര്‍ ബൈക്ക് ; പണവും സ്വര്‍ണ്ണവും എടുത്ത ശേഷം കാമുകന്‍ ഉപേക്ഷിക്കുമോയെന്ന് പേടിച്ചിരുന്നുവെന്ന് നീതു
മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ നീതു കാമുകന് സമ്മാനമായി നല്‍കിയത് 150 പവന്‍. പിറന്നാള്‍ സമ്മാനമായി ബാദുഷായ്ക്കു നല്‍കിയത് പള്‍സര്‍ ബൈക്ക്. സ്വര്‍ണവും പണവും സമ്മാനങ്ങളും നല്‍കിയിട്ടും ബാദുഷാ തന്നെ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കാമുകന്റേത് എന്ന് സ്ഥാപിക്കാന്‍ നീതു കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് നീതു പോലീസിന് മൊഴി നല്‍കിയത്. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നീതു ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

ആര്‍ഭാട ജീവിതമാണ് നീതു നയിച്ചിരുന്നത്. നീതുവിന്റെ ഭര്‍ത്താവ് തുര്‍ക്കിയിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുകയാണ്. രണ്ടു മാസം കൂടുമ്പോള്‍ ഇദ്ദേഹം നാട്ടിലെത്തിയിരുന്നു. ഇബ്രാഹിം ബാദുഷായോടൊപ്പം അടിച്ചുപൊളിച്ചു ജീവിക്കുന്നതിനായാണ് നീതു പണം ചെലവാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന നീതു ടിക് ടോക്കിലൂടെയാണ് നീതു ഇബ്രാഹിം ബാദുഷായെ പരിചയപ്പെട്ടത്

ഇതിനിടെ ബാദുഷ നീതുവില്‍ നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. 30 ലക്ഷം രൂപയും 150 പവനും ബാദുഷ നീതുവില്‍ നിന്ന് തട്ടിയെടുക്കുകയും, നീതുവിനെയും കുട്ടിയെയും ഒപ്പം താമസിപ്പിക്കുകയും ചെയ്തുവരികയായിരുന്നു. എന്നാല്‍ പണവും,സ്വര്‍ണവും തട്ടിയെടുക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത ശേഷം നീതുവിനെ ഉപേക്ഷിക്കുന്നതിനും മറ്റൊരു വിവാഹം ചെയ്യുന്നതിനും ഇയാള്‍ ശ്രമിക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ് നീതു താന്‍ ഗര്‍ഭിണിയാണെന്നു കഥ മെനയുകയും കാമുകനോടൊപ്പം ജീവിക്കാന്‍ കുട്ടിയെ തട്ടിയെടുക്കുകയുമായിരുന്നു.



Other News in this category



4malayalees Recommends