ഇടുക്കിയില്‍ അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍

ഇടുക്കിയില്‍ അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍
ഇടുക്കി ശാന്തന്‍പാറയില്‍ അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയെന്ന് പൊലീസ് വ്യക്തമാക്കി

രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി അബിനേഷിനാണ് പൊള്ളലേറ്റത്. പറയാതെ മുറ്റത്തേക്കിറങ്ങി എന്നതാണ് അമ്മ കുട്ടിയെ പൊള്ളിക്കാന്‍ കാരണമായി പൊലീസ് പറയുന്നത്. കുട്ടിയുടെ രണ്ടു കാലിന്റെയും ഉള്ളം കാലിലാണ് പൊള്ളലേല്‍പ്പിച്ചത്. ഇടുപ്പിലും പൊള്ളല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പരുക്ക് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ കാലില്‍ സാരമായ പൊള്ളലേല്‍ക്കുകയും പഴുപ്പ് ബാധിക്കുകയും ചെയ്തതായ് കണ്ടെത്തി.ഇതിനെ തുടര്‍ന്ന് കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായ് അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അമ്മ ഭുവനക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ശാന്തമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Other News in this category



4malayalees Recommends