വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായത് 5 മാസം മുന്‍പ് ; ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായത് 5 മാസം മുന്‍പ് ; ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍
നവദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്പിലാണ് സംഭവം. മറവന്‍ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് ജീവനൊടുക്കിയത്. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പെയിന്റിംഗ് തൊഴിലാളിയായ ശ്യാമും അയല്‍വാസിയായ അരുണിമയും ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. അഞ്ചു മാസം മുന്‍പായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനായ ബാബുവിനോട് വിനോദയാത്ര പോകാന്‍ കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാര്‍ നല്‍കാന്‍ അമ്മാവന്‍ കൂട്ടാക്കിയില്ല.

ഇതില്‍ പ്രകോപിതനായ ശ്യാം അമ്മാവന്റെ വീട്ടിലെത്തി കാര്‍ അടിച്ചു പൊളിക്കുകയായിരുന്നു. ഇതു കണ്ട ബാബു തല്‍ക്ഷണം കുഴഞ്ഞു വീഴുകയും ആശുപത്രിയിലാവുകയും ചെയ്തു. ഇതോടെ കാര്‍ തല്ലിതകര്‍ത്തതിനും വീട്ടില്‍ അതിക്രമിച്ചു കയറിയതിനും ശ്യാമിനെതിരെ ബാബുവിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കി.

രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിയെന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്. നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് ആത്മഹത്യയിലേയ്ക്കും നയിച്ചത്.



Other News in this category



4malayalees Recommends