തെലങ്കാനയില്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല ; വിമര്‍ശനമുയര്‍ത്തി ബിജെപിയും കോണ്‍ഗ്രസും

തെലങ്കാനയില്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല ; വിമര്‍ശനമുയര്‍ത്തി ബിജെപിയും കോണ്‍ഗ്രസും
തെലങ്കാനയില്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താതെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താത്തത് സംസ്ഥാനത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഗുണകരമല്ലെന്ന് ബിജെപിയും മോശം കീഴ്‌വഴക്കമെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു. സമത്വ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് പ്രധാനമന്ത്രി തെലുങ്കാനയിലെത്തിയത്.

തെലങ്കാനയില്‍ ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നാണ് ബിജെപി നേതാവ് പ്രകാശ് റെഡ്ഡി കുറ്റപ്പെടുത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്താതിരുന്നത് നിര്‍ഭാഗ്യകരമാണ്. നിരന്തരം കുറ്റപ്പെടുത്തിതിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാന്‍ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താത്തത് ചട്ടലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെയാണ് കോണ്‍ഗ്രസും അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയത്. മുഖ്യമന്ത്രി എത്താതിരുന്നത് ജനാധിപത്യത്തിനും ഭരണഘടനക്കും എതിരാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു പറഞ്ഞു.

Other News in this category



4malayalees Recommends