കീപ്പ് ക്വയറ്റ് ; കെ സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്റെ പോസ്റ്റ്

കീപ്പ് ക്വയറ്റ് ; കെ സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്റെ പോസ്റ്റ്
സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതില്‍ നടപടിയെടുക്കുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ തീരുമാനത്തിനെതിരെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ്. നുസൂര്‍. ട്വിറ്ററിലൂടെയാണ് നുസൂര്‍ കെ.പി.സി.സി അധ്യക്ഷനെ പരിഹസിച്ച് കൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചത്.

ചെവിയും വായും കണ്ണും പൊത്തി നില്‍ക്കുന്ന മൂന്ന് കുരങ്ങിന്റെ ഡമ്മി ചിത്രമാണ് നുസൂര്‍ ട്വീറ്റ് ചെയ്തത്. മിണ്ടാതിരിക്കുക(Keep Quiet… ) എന്നാണ് അദ്ദേഹം ഇതിന് ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളത്.

തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹ മാധ്യമങ്ങളില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെ.പി.സി.സി നിരീക്ഷിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുമെന്നുമായിരുന്നു സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

Other News in this category



4malayalees Recommends