യുഎഇയില്‍ വ്യവസായ മേഖലയിലെ വെയര്‍ഹൗസില്‍ തീപിടിത്തം
ദുബൈയിലെ അല്‍ ഖുസൈസില്‍ ഒരു വെയര്‍ഹൗസിലുണ്ടായ തീപിടത്തം ദുബൈ സിവില്‍ ഡിഫന്‍സ് സംഘം നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.
അല്‍ ഖുസൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ദമാസ്കസ് സ്ട്രീറ്റ് സമാന്തരമായുള്ള റോഡിന് സമീപമാണ് സംഭവമുണ്ടായത്. രാവിലെ 10 മണിയോടെയാണ് തീ പടര്‍ന്നു പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് കറുത്ത പുക വ്യാപിച്ചിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണ വിധേയമാക്കി.