ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച '100 കോടി ഭക്ഷണപ്പൊതികള്‍' പദ്ധതി ; വിതരണം തുടങ്ങി

ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച '100 കോടി ഭക്ഷണപ്പൊതികള്‍' പദ്ധതി ; വിതരണം തുടങ്ങി
ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ നിരാലംബര്‍ക്കും പോഷകാഹാരക്കുറവുള്ളവര്‍ക്കും ഭക്ഷണം നല്‍കാന്‍ ലക്ഷ്യമിടുന്ന വണ്‍ ബില്യണ്‍ മീല്‍സ് സംരംഭത്തിന് കീഴില്‍ അഞ്ച് രാജ്യങ്ങളില്‍ ഭക്ഷണ വിതരണം തുടങ്ങി. ലെബനന്‍, ഇന്ത്യ, ജോര്‍ദാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭക്ഷ്യവസ്!തുക്കളും ഭക്ഷണപ്പൊതികളും വിതരണം ചെയ്യാന്‍ തുടങ്ങിയതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാന പ്രകാരം, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സിന്റെ നേതൃത്വത്തിലാണ് റമദാന്‍ മാസത്തിന്റെ ആരംഭത്തില്‍ തന്നെ 'നൂറ് കോടി ഭക്ഷണപ്പൊതികള്‍' പദ്ധതിക്ക് തുടക്കമായത്.

ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചുവെയ്!ക്കാന്‍ കഴിയുന്ന ചേരുവകളുള്ള ഭക്ഷണപ്പൊതികളുമാണ് വിതരണം ചെയ്യാന്‍ തുടങ്ങിയത്. മാവ്, അരി, എണ്ണ, പഞ്ചസാര, ഈന്തപ്പഴം തുടങ്ങിയ അടിസ്ഥാന ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടങ്ങിയ പാക്കറ്റുകളും വിതരണം ചെയ്യുന്നു.

വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍, ബിസിനസുകാര്‍, ജീവകാരുണ്യ, മാനുഷിക പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നുള്ള സംഭാവനകളുടെയും മറ്റും സഹായത്തോടെയാണ് ഭക്ഷ്യ വസ്തുക്കകളുടെ വിതരണം.


Other News in this category



4malayalees Recommends