മകളെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു, സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷത്തിലിരിക്കേ തൂങ്ങി മരണം ; ബിന്‍സിയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ കുടുംബം

മകളെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു, സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷത്തിലിരിക്കേ തൂങ്ങി മരണം ; ബിന്‍സിയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ കുടുംബം
സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷത്തിലായിരുന്ന യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം. പത്തനംതിട്ട ജില്ലയിലാണ് സംഭവം. പന്തളം കൈപ്പുഴ സ്വദേശിനി ബിന്‍സി തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് ജിജോയുടെ മാവേലിക്കരയിലെ വീട്ടിലാണ് ബിന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസതടസമാണ് മരണകാരണമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര് പറഞ്ഞെങ്കിലും തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മുന്‍പ് മര്ദനമേറ്റതിന്റെ പാടുകളുടെ ചിത്രമടക്കം ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്കി.

ബിന്‍സിയുടെയും ജിജോയുടെയും വിവാഹം മൂന്നുവര്‍ഷം മുന്‍പായിരുന്നു. ഒന്നരവയസുള്ള ഒരു കുട്ടിയുണ്ട്. മൂന്നുമാസം മുന്‍പാണ് വാട്ടര്‍ അതോറിറ്റിയില്‍ ബിന്‍സിക്ക് നിയമനം ലഭിച്ചത്. ഇതിന്റെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമായിരുന്നു ബിന്‍സി.

അതിനിടെയാണ് മരണം. ബിന്‍സിയെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴുത്തിന് കുത്തിപ്പിടിച്ചുയര്‍ത്തുകയും തല്ലുകയും ചെയ്യാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ജിജോയുടെ ക്രൂര മര്‍ദനം കാരണം മുന്‍പും ബിന്‍സി സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു. ഭര്‍ത്താവിന്റെ നാട്ടിലെ പഞ്ചായത്തംഗവും പുരോഹിതനുമടക്കം എത്തി അനുനയിപ്പിച്ചാണ് ബിന്‍സിയെ ജിജോയുടെ വീട്ടിലാക്കിയത്.

ശ്വാസതടസത്തെ തുടര്‍ന്നാണ് മരണമെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്‌മോര്ട്ടത്തില് തൂങ്ങിമരണമെന്ന് കണ്ടെത്തി. ജനല്കമ്പിയില്‍ ഷാളില്‍ തൂങ്ങിയ ബിന്‌സിയെ അഴിച്ച് താഴെക്കിടത്തിയെന്നും സംഭവം പുറത്താകാതിരിക്കാന് ഷാള് അമ്മ കഴുകിയിട്ടെന്നും ജിജോ പിന്നീട് സമ്മതിച്ചു.

അതേസമയം, തൂങ്ങിമരണമാണെന്നും ആത്മഹത്യാ പ്രേരണയുണ്ടോ എന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends