ക്ഷേത്രത്തിലെ പ്രസംഗം: പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് വീണ്ടും കേസ്

ക്ഷേത്രത്തിലെ പ്രസംഗം: പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് വീണ്ടും കേസ്
മതവിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത് വെണ്ണലക്കടുത്തുള്ള ഒരു ക്ഷേത്രത്തില്‍ പി സി ജോര്‍ജ്ജ് നടത്തിയ പ്രസംഗത്തിന്റെ ഭാഗമായാണ് കേസെടുത്തത് പി സി ജോര്‍ജിന്റെ ജാമ്യംറദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുക്കുന്ന അവസ്ഥയുണ്ടായത്

മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് വന്‍ തിരിച്ചടിയായിരുന്നു.

സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ പൊലീസ് വാദങ്ങള്‍ തള്ളിക്കളയുന്നതായിരുന്നു ജാമ്യ ഉത്തരവ്. മൂന്ന് വര്‍!ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോര്‍ജിനെതിരെ ചുമത്തിയത്. മുന്‍ ജനപ്രതിനിധിയായ ജോര്‍ജിന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നവെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്.

Other News in this category



4malayalees Recommends