ഗായകന്‍ കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍ ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഗായകന്‍ കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍ ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊല്‍ക്കത്ത ന്യൂമാര്‍ക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നതാണ് സംശയത്തിനിടയാക്കിയത്.

ഇന്നലെ കൊല്‍ക്കത്തയിലെ ഒരു കോളേജില്‍ പരിപാടി അവതരിപ്പിച്ച ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് കെ കെയുടെ മരണം. അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

കൊല്‍ക്കത്ത നസറുള്‍ മഞ്ചിലെ വിവേകാനന്ദ കോളേജില്‍ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ 53 കാരനായ കെ കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

പ്രിയപ്പെട്ട ഗായകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും. കാല്‍ നൂറ്റാണ്ടിലധികം ഇന്ത്യന്‍ സിനിമാ സംഗീത രംഗത്ത് തിളങ്ങി നിന്ന ഗായകന് രാജ്യത്തെമ്പാടു നിന്നും അനുശോചന പ്രവാഹമാണ്.

Other News in this category



4malayalees Recommends