സെഞ്ച്വറി ഇല്ല, ഇഞ്ച്വറി; എല്‍ഡിഎഫിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

സെഞ്ച്വറി ഇല്ല, ഇഞ്ച്വറി; എല്‍ഡിഎഫിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
തൃക്കാക്കരയില്‍ വിജയം ഉറപ്പിച്ച ഉമ തോമസ് മുന്നേറുമ്പോള്‍ എല്‍ഡിഎഫിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ചിത്രം സെഞ്ച്വറി ഇല്ല, ഇഞ്ച്വറി എന്ന അടിക്കുറിപ്പോടുകൂടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് പരിഹാസം.

അതേസമയം ഉമ തോമസ് 18,211 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. തൃക്കാക്കരയിലേത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനുമേറ്റ തിരിച്ചടിയാണെന്ന് മുതിര്‍ന്ന കോണ്‍്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും കെ റെയില്‍ തോറ്റു, കേരളം ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഉമ തോമസിനെ സഭയിലേക്ക് സ്വാഗതം ചെയ്ത് ഫാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തി. പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതേസമയം തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍,മോഹനന്‍. തോല്‍വി സമ്മതിക്കുന്നുവെന്നും അവിശ്വസനീയവും അപ്രതീക്ഷിതവുമായ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends