ജനവിധി അംഗീകരിക്കുന്നു, തോല്‍വി പരിശോധിക്കുമെന്ന് പി രാജീവ്; വോട്ട് കൂടിയെന്ന് എം സ്വരാജ്

ജനവിധി അംഗീകരിക്കുന്നു, തോല്‍വി പരിശോധിക്കുമെന്ന് പി രാജീവ്; വോട്ട് കൂടിയെന്ന് എം സ്വരാജ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. എല്‍ഡിഎഫിന് എതിരെ വോട്ടുകള്‍ ഏകോപിപ്പിക്കുകയായിരുന്നു. തോല്‍വിയെ കുറിച്ച് പരിശോധിക്കും ട്വന്റി ട്വന്റി വോട്ടുകള്‍ മുഴുവന്‍ യുഡിഎഫിന് പോയോ എന്ന് ഇപ്പോള്‍ പറയാനാകില്ല. മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അപേക്ഷിച്ച് ഇത്തവണ എല്‍ഡിഎഫിന്റെ വോട്ടുകള്‍ കൂടിയെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫിന് കൂടുതല്‍ വോട്ട് ലഭിച്ചതാണ് യാഥാര്‍ത്ഥ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പ്രതികരിച്ചു. എന്നാല്‍ എല്‍ഡിഎഫ് തകര്‍ന്ന് പോയിട്ടില്ല. പോളിങ് ശതമാനം കുറഞ്ഞിട്ടും കഴിഞ്ഞ തവണത്തേതിനെക്കാള്‍ 2,500 വോട്ട് പാര്‍ട്ടിക്ക് കൂടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയില്‍ ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണ് തൃക്കാക്കരയില്‍ നടന്നത്. ഇപ്പോഴത്തെ വിജയം ഒരു തുടക്കം മാത്രമാണ്. സംസ്ഥാനത്തുടനീളം വിജയം ആവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാണ് തൃക്കാക്കരയിലെ ഫലം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends