മലപ്പുറത്ത് അസാധാരണ നടപടികള്‍ ; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് 700 പൊലീസുകാര്‍ ; തവനൂരില്‍ കറുത്ത മാസ്‌ക് അഴിപ്പിച്ചു

മലപ്പുറത്ത് അസാധാരണ നടപടികള്‍ ; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് 700 പൊലീസുകാര്‍ ; തവനൂരില്‍ കറുത്ത മാസ്‌ക് അഴിപ്പിച്ചു
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ മലപ്പുറത്തും കറുത്ത മാസക് ധരിക്കുന്നതിന് വിലക്ക്. തവനൂരില്‍ വ്യാപകമായി പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് കഴിപ്പിച്ചു. പകരം മറ്റ് കളറുകളിലുള്ള മാസ്‌ക്ക് നല്‍കി. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാല് പേരെ കരുതല്‍ തടങ്കലിലാക്കിയത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ് ലം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രഞ്ചില്‍, വിഗ്‌നേശ്വര പ്രസാദ് എന്നിവരെ ഇന്ന് രാവിലെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയത്.

അതേസമയം, മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണിക്ക് ശേഷം അടക്കും. അതിനിടെ തവനൂരില്‍ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് കഴിപ്പിച്ചു.

അസാധാരണമായ രീതിയില്‍ മുഖ്യമന്ത്രി കടന്ന് പോകുന്ന വഴികളിലുടനീളം റോഡടച്ച് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുളളത്. മുഖ്യമന്ത്രി താമസിക്കുന്ന തൃശൂര്‍ രാമനിലയത്തിന് മുന്നിലെ പാലസ് റോഡ് അടച്ചു. രാമനിലയത്തില്‍ മാത്രം എ.സി ക്യാമ്പ് കമാന്റന്റ് അജയന്റെ നേതൃത്വത്തില്‍ 50 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

പാലസ് റോഡില്‍ 30 പൊലീസുകാരെയും രാമനിലയത്തിന് ചുറ്റും 20 പൊലീസുകാരെയും നിയോഗിച്ചു.





Other News in this category



4malayalees Recommends