മനോഹരമായിട്ടുണ്ട് , അതിമനോഹരം'; പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് മര്‍ദ്ദിക്കുന്ന വീഡിയോ പങ്കുവെച്ച് മുന്‍ കേരള ഡിജിപി

മനോഹരമായിട്ടുണ്ട് , അതിമനോഹരം'; പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് മര്‍ദ്ദിക്കുന്ന വീഡിയോ പങ്കുവെച്ച് മുന്‍ കേരള ഡിജിപി
പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മനോഹരമാണെന്ന് വിശേഷിപ്പിച്ച് മുന്‍ കേരള ഡിജിപി എന്‍.സി അസ്താന. 1986 ബാച്ച് കേരള ബാച്ച് ഐപിഎസ് ഓഫീസറാണ് നിര്‍മല്‍ ചന്ദ്ര അസ്താന.

വളരെ മനോഹരമായ രംഗം! മനോഹരം, വളരെ മനോഹരം ! അസ്താന ട്വീറ്റ് ചെയ്തു പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസ് മര്‍ദിക്കുന്ന മറ്റു നിരവധി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് അസ്താന പൊലീസിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ ലാത്തിയടിയേറ്റ് ആളുകള്‍ ഓടുന്ന ചിത്രങ്ങള്‍ ഇത് പൊലീസ് ലാത്തികൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതാണെന്ന വിശേഷണത്തോടെയാണ് അസ്താന ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നൂറുകണക്കിന് ആളുകളെയാണ് രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തത്. ഇരുനൂറിലധികം ആളുകളാണ് യു.പിയില്‍ മാത്രം അറസ്റ്റിലായത്. പ്രതിഷേധക്കാരെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends