സര്‍ക്കാരും പൊലീസും ചേര്‍ന്ന് സ്വപ്നയെ കെണിയില്‍ പെടുത്തി: സംരക്ഷണം നല്‍കുമെന്ന് എച്ച്.ആര്‍.ഡി.എസ്

സര്‍ക്കാരും പൊലീസും ചേര്‍ന്ന് സ്വപ്നയെ കെണിയില്‍ പെടുത്തി: സംരക്ഷണം നല്‍കുമെന്ന് എച്ച്.ആര്‍.ഡി.എസ്
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ സ്വപ്ന സുരേഷിന് സംരക്ഷണം നല്‍കുമെന്ന് എച്ച്ആര്‍ഡിഎസ്. സര്‍ക്കാരും പൊലീസും ചേര്‍ന്ന് സ്വപ്നയെ കെണിയില്‍പ്പെടുത്തിയതാണെന്ന് എച്ച ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതു.

എച്ച്ആര്‍ഡിഎസിലെ ജീവനക്കാരിയാണ് സ്വപ്ന സുരേഷ്. അതിനാലാണ് കാര്‍ അടക്കം വിട്ടു നല്‍കി സഹായിക്കുന്നത്. സംഘപരിവാര്‍ മാറ്റി നിര്‍ത്തേണ്ടവരല്ല.സംഘപരിവാര്‍ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണ്. എല്ലാത്തരം രാഷ്ട്രീയ വിശ്വാസികളും എച്ച്ആര്‍ഡിഎസില്‍ ഉണ്ട്. തങ്ങള്‍ ഇന്ത്യയെ പട്ടിണി രഹിതമാക്കാന്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഫാസിസമാണെന്നും അജി കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്വര്‍ണക്കത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പി സി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം.









Other News in this category



4malayalees Recommends