പ്രതിഷേധിച്ച കെഎസ് യു പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു ; പൊലീസ് ജീപ്പില്‍ വച്ചും സിപിഎമ്മിന്റെ കൈയ്യേറ്റം ; കരിങ്കൊടി പ്രതിഷേധത്തില്‍ 30 പേര്‍ അറസ്റ്റില്‍

പ്രതിഷേധിച്ച കെഎസ് യു പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു ; പൊലീസ് ജീപ്പില്‍ വച്ചും സിപിഎമ്മിന്റെ കൈയ്യേറ്റം ; കരിങ്കൊടി പ്രതിഷേധത്തില്‍ 30 പേര്‍ അറസ്റ്റില്‍
കണ്ണൂര്‍ തളിപ്പറമ്പിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കെഎസ്‌യു പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കെഎസ്‌യു ജില്ലാ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയെയാണ് മര്‍ദ്ദിച്ചത്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് ശേഷം പൊലീസ് ജീപ്പില്‍ വെച്ചും കെഎസ്‌യു പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.

അതിനിടെയില്‍ തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് നടന്ന് യൂത്ത്‌കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരിലെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി തിരികെ മടങ്ങുന്നത് വരെ ഇവരെ കരുതല്‍ തടങ്കലില്‍ വെക്കാനാണ് തീരുമാനം. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയത്. ഇന്ന രാവിലെ മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിന് സമീപവും പ്രതിഷേധമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിന് മുന്നിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കാലശിച്ചു. പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി ബാരിക്കേഡ് ചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിക്കുകയും പ്രതിഷേധക്കാരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.



Other News in this category



4malayalees Recommends