കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാന്‍; അധിക്ഷേപ പരാമര്‍ശത്തിനെതിരെ വി ശിവന്‍കുട്ടി

കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാന്‍; അധിക്ഷേപ പരാമര്‍ശത്തിനെതിരെ വി ശിവന്‍കുട്ടി
മുസ്ലിംലീഗ് നേതാവ് പികെ ബഷീര്‍ എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ എംഎം മണി എംഎല്‍എക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ മര്‍ഷം അറിയിച്ചത്.

കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാന്‍ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.മുസ്ലിംലീഗിന്റെ ജില്ലാ പ്രവര്‍ത്തക സംഗമത്തിലായിരുന്നു പികെ ബഷീര്‍ എംഎല്‍എ എം എം മണിക്കെതിരെ അധിക്ഷേപം നടത്തിയത്.

'കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി. പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി പോയാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്‌റുമൊക്ക കറുപ്പല്ലേ' എന്നാണ് പികെ ബഷീറിന്റെ വംശീയാധിക്ഷേപം.

മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം കാരണം കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാള്‍ക്ക് പോലും നടക്കാന്‍ പറ്റിയിട്ടില്ലെന്നും അദ്ദേഹം കളിയാക്കി. ഇപ്പോള്‍ ഓരോ ദിവസവും വെളിപ്പെടുത്തലുകള്‍ വര്‍ദ്ധിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഓരോ ദിവസം വെളിപ്പെടുത്തുമ്പോഴും കോവിഡിന്റെ എണ്ണം കൂടുകയാണെന്നും വിമര്‍ശിച്ചു. പണ്ട് സരിത വെളിപ്പെടുത്തിയതാണല്ലോ യുഡിഎഫിനും ഉമ്മന്‍ ചാണ്ടിക്കുമെതിരായി പോയതെന്നും പി കെ ബഷീര്‍ കൂട്ടിചേര്‍ത്തു.Other News in this category4malayalees Recommends