രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇഡി പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല, ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നത് സിപിഎമ്മിലൂടെ: കെഎം ഷാജി

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇഡി പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല, ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നത് സിപിഎമ്മിലൂടെ: കെഎം ഷാജി
55 മണിക്കൂറോളം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്ന് കെ.എം ഷാജി. കേരളത്തില്‍ ആര്‍എസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നത് സിപിഎമ്മിലൂടെയാണെന്നും ഷാജി ആരോപിച്ചു.

താമസിക്കുന്ന വീടിന്റെ മതില് ചാടിക്കടന്നാണ് പി.ചിദംബരത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. എന്നാല്‍ ലാവ്‌ലിന്‍ കേസുവെച്ച് വിലപേശി ആര്‍എസ്എസ് കേരളത്തില്‍ അവരുടെ അജണ്ട നടപ്പാക്കുകയാണ്. ഓരോ കാര്യങ്ങള്‍ പരിശോധിച്ചാലും അത് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സൗഹൃദസംഗമങ്ങളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഷാജി ഇത്തരത്തില്‍ പ്രതികരിച്ചത്. കേരളത്തിലെ ബിജെപി ഒരു തമാശയാണ്.

തൃക്കാക്കരയില്‍ അടക്കം അവരുടെ സ്ഥാനാര്‍ഥിയെ നോക്കിയാല്‍ അത് മനസ്സിലാകും. കേരളത്തില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ അവര്‍ വിലക്കെടുത്ത പാര്‍ട്ടിയാണ് സിപിഎം എന്നും ഷാജി പറഞ്ഞു.

Other News in this category4malayalees Recommends