വീണ്ടും സ്ത്രീധന പീഡനം മൂലമുള്ള ആത്മഹത്യ ? ഭര്‍തൃവീട്ടില്‍ യുവതിയുടെമരണം പീഡനം മൂലമെന്ന് കുടുംബം

വീണ്ടും സ്ത്രീധന പീഡനം മൂലമുള്ള ആത്മഹത്യ ? ഭര്‍തൃവീട്ടില്‍ യുവതിയുടെമരണം പീഡനം മൂലമെന്ന് കുടുംബം
കോടഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം സ്ത്രീധന പീഡനം മൂലമാണെന്ന് കുടുംബം. മുറമ്പാത്തി കിഴക്കതില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഹഫ്‌സത്താണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു.ജൂണ്‍ 20നാണ് ഹഫ്‌സത്തിനെ ഭര്‍ത്താവ് ഷിഹാബുദ്ദീന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു വെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഇക്കാര്യം മകള്‍ പലവട്ടം പറഞ്ഞിരുന്നതായി പിതാവ് അബ്ദുള്‍ സലാമും മാതാവ് സുലൈഖയും പറഞ്ഞു.

2020 നവംബര്‍ അഞ്ചിനായിരുന്നു ഹഫ്‌സത്തിന്റെയും ഓട്ടോ ഡ്രൈവറായ ഷിഹാബുദ്ദിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് അടുത്ത മാസങ്ങളില്‍ തന്നെ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് പീഡനം തുടങ്ങിയതായി ഹഫ്‌സത്തിന്റെ കുടുംബം പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ അമിതമായി ജോലികള്‍ ഹഫ്‌സത്തിനെ കൊണ്ട് ചെയ്യിപ്പിച്ചെന്നും മാതാവ് ആരോപിച്ചു.

Other News in this category4malayalees Recommends