'അന്ന് ഞാന്‍ മേല്‍മുണ്ട് ഉടുത്ത് അഭിനയിച്ചിരുന്നെങ്കില്‍ ബ്രേക്ക് ആയേനെ ; രമ ദേവി

'അന്ന് ഞാന്‍ മേല്‍മുണ്ട് ഉടുത്ത് അഭിനയിച്ചിരുന്നെങ്കില്‍ ബ്രേക്ക് ആയേനെ ; രമ ദേവി
സിനിമ സീരിയല്‍ രംഗത്ത് നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് രമ ദേവി വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഭിനയ രംഗത്തേത്തിയ നടി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. അഭിമുഖത്തിലാണ് ഗ്ലാമറസ് വേഷം താന്‍ ചെയ്യില്ലെന്നും അതിന് ഒരു കാരണമുണ്ടെന്നും അവര്‍ തുറന്ന് പറഞ്ഞത്. തന്നെ തേടി എത്തുന്ന കഥാപാത്രങ്ങള്‍ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് താന്‍ നോക്കാറില്ലെന്നാണ് രമ പറയുന്നത്. അതേ സമയം ഗ്ലാമറസ് വേഷം ധരിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ആണെങ്കില്‍ അതിനോട് താന്‍ നോ എന്നേ പറയുകയുള്ളു എന്നും അവര്‍ പറഞ്ഞു.

ഗ്ലാമറസ് റോളുകള്‍ ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷേ താനത് ചെയ്യില്ല എന്നത് തന്റെ ഒരു കാഴ്ച്ചപാടാണ്. പിന്നെ തന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പറ്റുന്നത് അല്ല. താനൊരു ആവറേജ് ആണെന്നും രമ പറഞ്ഞു. ഷക്കീല ചെയ്യുന്നൊരു വേഷം തനിക്ക് ചെയ്യാന്‍ പറ്റില്ല. തന്റെ ഒരു ശരീര പ്രകൃതത്തിന് ചേരുന്ന റോളുകള്‍ ചെയ്യാനാണ് തനിക്കിഷ്ടം. അങ്ങനെയേ താന്‍ ചെയ്യുകയുള്ളു. മുലക്കച്ച കെട്ടി അഭിനയിക്കുന്നതിന് വരെ തനിക്ക് ഇഷ്ടമല്ല.

അങ്ങനൊരു സംഭവം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും രമ പറയുന്നു. പിജി വിശ്വംഭരന്‍ സാറിന്റെ പടമാണ്. അതില്‍ നല്ലൊരു വേഷത്തിലേക്കാണ് തന്നെ വിളിച്ചത്. അതില്‍ മുലക്കച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ തനിക്ക് അത് വേണ്ടെന്നും ചെയ്യാന്‍ പറ്റില്ലെന്നുമാണ് മറുപടി പറഞ്ഞത്. നല്ലൊരു ആര്‍ട്ടിസ്റ്റല്ലേ നിങ്ങള്‍. ഈ റോള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്കൊരു ബ്രേക്ക് ആവുമെന്നും സാര്‍ പറഞ്ഞിരുന്നു.

അതിന് മുന്‍പ് സാറിന്റെ ആഗ്‌നേയം എന്നൊരു സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. അതിലൊരു നല്ല വേഷമായിരുന്നു. നെടുമുടി വേണുവിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. രണ്ടാമതും സാര്‍ തന്നെ വിളിച്ചെങ്കിലും താന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. തന്റെ ഭര്‍ത്താവും നിര്‍ബന്ധിച്ചിരുന്നു. പക്ഷേ താന്‍ ചെയ്യില്ലെന്ന് തന്നെ തീരുമാനിക്കുകയാണ് ചെയ്തതെന്നും രമ ദേവി കൂട്ടിച്ചേര്‍ത്തു

Other News in this category4malayalees Recommends