ഗോവയില്‍ പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്. തന്റെ 22ാം പിറന്നാളാണ് ഗോവയില്‍ കേക്ക് മുറിച്ച് സാനിയ ആഘോഷിച്ചത്. താരത്തിനൊപ്പം അടുത്ത സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത്.
സാനിയയുടെ വസ്ത്രധാരണമാണ് പലരെയും ചൊടിപ്പിച്ചത്. അശ്ലീലച്ചുവയുള്ള കമന്റുകളാണ് സാനിയ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ എത്തിയിരിക്കുന്നത്. പിറന്നാളിന് തിരഞ്ഞെടുത്ത ഈ വസ്ത്രവും ഇത്തരക്കാര്‍ക്കുള്ള മറുപടിയാണ് എന്നാണ് നടിയുടെ ആരാധകര്‍ പറയുന്നത്.
അഹാന കൃഷ്ണ, ഷോണ്‍ റോമി എന്നീ താരങ്ങളും സാനിയയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വളരെയധികം ഹോട്ട് ആയിരിക്കുന്നു എന്നാണ് അഹാന കമന്റ് ചെയ്തത്.