ഭാര്യ ഗര്‍ഭിണിയായിരുന്നെന്നോ പ്രസവിച്ചെന്നോ അറിയില്ലായിരുന്നു, കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ഭര്‍ത്താവ് ; തൊഴുപുഴയില്‍ പ്രസവിച്ച ഉടന്‍ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത

ഭാര്യ ഗര്‍ഭിണിയായിരുന്നെന്നോ പ്രസവിച്ചെന്നോ അറിയില്ലായിരുന്നു, കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ഭര്‍ത്താവ് ; തൊഴുപുഴയില്‍ പ്രസവിച്ച ഉടന്‍ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത
തൊടുപുഴയിലെ ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. ഭാര്യ ഗര്‍ഭിണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല. രക്തസ്രാവത്തെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെ ആശുപത്രിയിലെത്തിയത്. പ്രസവിച്ച വിവരം ഇവര്‍ ഡോക്ടര്‍മാരില്‍ നിന്നും മറച്ച് വെച്ചു. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് മണിക്കൂറുകള്‍ മുമ്പേ യുവതി പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായി.

കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

Other News in this category4malayalees Recommends