'തിരുച്ചിത്രമ്പലം' ഇന്‍ഡ്രോ സീനിനിടെ ആരാധന മൂത്ത് സ്‌ക്രീന്‍ വലിച്ച് കീറി ആരാധകര്‍

'തിരുച്ചിത്രമ്പലം' ഇന്‍ഡ്രോ സീനിനിടെ ആരാധന മൂത്ത് സ്‌ക്രീന്‍ വലിച്ച് കീറി ആരാധകര്‍
ധനുഷ് ചിത്രം 'തിരുച്ചിത്രമ്പലം' തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. ഒരു വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ധനുഷ് ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍.

ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഷോയ്ക്കിടെയാണ് സംഭവം. ധനുഷിന്റെ ആദ്യ സീനില്‍ ഉണ്ടായ ആര്‍പ്പു വിളികള്‍ക്കും ഡാന്‍സിനും ഇടയില്‍ ആരാധകര്‍ സ്‌ക്രീനുകള്‍ വലിച്ചുകീറി. ഇത് കനത്ത നാശനഷ്ടവും തീയേറ്റര്‍ ഉടമയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി.

ഇന്നലെ തിയേറ്ററുകളില്‍ എത്തിയ തിരുച്ചിത്രമ്പലത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മിത്രന്‍ ജവഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Other News in this category4malayalees Recommends