വീണ്ടും പേവിഷ ബാധയേറ്റ് മരണം; ഒരാഴ്ചയ്ക്കിടെ മൂന്ന് മരണം; ഏഴര മാസത്തിനിടെ നഷ്ടമായത് 17 ജീവനുകള്‍

വീണ്ടും പേവിഷ ബാധയേറ്റ് മരണം; ഒരാഴ്ചയ്ക്കിടെ മൂന്ന് മരണം; ഏഴര മാസത്തിനിടെ നഷ്ടമായത് 17 ജീവനുകള്‍
സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി വീണ്ടും പേ വിഷബാധ മരണം. ഒരാഴ്ചക്കിടെ മൂന്നുപേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. തെരുവുനായ് വന്ധ്യംകരണവും പേ വിഷനിര്‍മാര്‍ജനവും ഊര്‍ജിതമെന്ന് ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകള്‍ അവകാശപ്പെടുന്നതിനിടെ ഉണ്ടായ മരണങ്ങള്‍ ഞെട്ടിക്കുന്നത്.

കഴിഞ്ഞ ഏഴര മാസത്തിനിടെ 17 ജീവനാണ് തെരുവുനായ്ക്കള്‍ കാരണം നഷ്ടപ്പെട്ടത്. ഇത് ഏതാണ്ട് സംസ്ഥാനത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഡെങ്കിപ്പനി മരണങ്ങളുടെ കണക്കിനൊപ്പം വരും .പേവിഷബാധയേറ്റ് 2021ല്‍ ആകെ മരണം 11 ആയിരുന്നു. 2020ല്‍ അഞ്ചും. സാധാരണ വര്‍ഷത്തില്‍ ശരാശരി രണ്ട് ഡസനോളം പേവിഷമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യാറ്. അതിപ്പോള്‍ ഏഴരമാസം പിന്നിടുമ്പോള്‍ ഒന്നര ഡസനോളമെത്തി.

പേവിഷ ബാധയേറ്റ് മരിച്ചവരില്‍ വാക്‌സിന്‍ സ്വീകരിച്ചവരും ഉള്‍പ്പെടുന്നു. പാലക്കാട്, മങ്കരയില്‍ ബിരുദ വിദ്യാര്‍ഥിനി വാക്‌സിനെടുത്തിട്ടും മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. അതിനു ശേഷം ഊര്‍ജിതമായ നടപടികളിലേക്കാണ് ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകള്‍ കടന്നത്. വാക്‌സിനുകളുടെ ഗുണമേന്മ പരിശോധനയടക്കം പ്രഖ്യാപിച്ചു.

വാക്‌സിന്‍ നല്‍കുന്ന നഴ്‌സുമാര്‍ക്ക് കൂടുതല്‍ പരിശീലനവും വാക്‌സിന്‍ സൂക്ഷിക്കുന്ന കോള്‍ഡ് സ്റ്റോറേജ് സംവിധാനം കാര്യക്ഷമമാക്കാന്‍ നടപടികളും പ്രഖ്യാപിച്ചു.

Other News in this category



4malayalees Recommends