തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു ; ക്രൂരത 20 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനെത്തിയപ്പോള്‍

തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു ; ക്രൂരത 20 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനെത്തിയപ്പോള്‍
തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നമ്പിക്കടവ് സ്വദേശിനി അരവശേരി വീട്ടില്‍ ഹഷിത(25)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭര്‍ത്താവ് മുഹമ്മദ് ആഷിഫ് ഒളിവിലാണ്. ഭാര്യാപിതാവിനും വെട്ടേറ്റു. കുടുംബവഴക്കിനെ തുടര്‍ന്നാണ് അതിക്രമം.

ശനിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് ആഷിഫ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഹഷിതയുടെ പിതാവ് നൂര്‍ദ്ദിനേയും ആഷിഫ് ആക്രമിച്ചിരുന്നു. 20 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനെത്തിയപ്പോള്‍ ആഷിഫ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ഹഷിതയേയും കുഞ്ഞിനെയും കാണാന്‍ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് നമ്പിക്കടവിലെ വീട്ടില്‍ ആഷിഫ് എത്തിയത്. പിന്നീട് ബന്ധുക്കള്‍ വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ നിലവിളി കേട്ട് തിരിച്ചെത്തിയപ്പോഴാണ് ആക്രമണ വിവരം അറിയുന്നത്. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ പ്രതി ബാഗില്‍ കരുതിയിരുന്ന കത്ത് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ശരീരമാസകലം വെട്ടേറ്റ ഹഷിതയുടെ ഇടതു കൈ അറ്റ് തൂങ്ങാറായ നിലയിലായിരുന്നു. പിതാവ് അപകട നില തരണം ചെയ്തു.

Other News in this category



4malayalees Recommends