നിസാര കാര്യത്തിന് ഭാര്യ പിണങ്ങിപ്പോയി, പല തവണ വിളിച്ചിട്ടും വരാതെയായപ്പോള്‍ ആത്മഹത്യ ; മരണ വിവരം അറിഞ്ഞ് ആസിഡ് കുടിച്ച് ഭാര്യയും ജീവനൊടുക്കി

നിസാര കാര്യത്തിന് ഭാര്യ പിണങ്ങിപ്പോയി, പല തവണ വിളിച്ചിട്ടും വരാതെയായപ്പോള്‍ ആത്മഹത്യ ; മരണ വിവരം അറിഞ്ഞ് ആസിഡ് കുടിച്ച് ഭാര്യയും ജീവനൊടുക്കി
നെടുമങ്ങാട് ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ നിമിഷം ഭാര്യയും ജീവനൊടുക്കി. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. അപര്‍ണ ആസിഡ് കുടിച്ചാണ് ജീവിതം അവസാനിപ്പിച്ചത്. രാജേഷ് വീട്ടിനുള്ളില്‍ തുങ്ങിമരിക്കുകയായിരുന്നു.

ഇരുവരും ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങള്‍ കാരണം മാറി താമസിക്കുകയായിരുന്നു. അപര്‍ണയുടെയും രാജേഷിന്റെയും വീടുകള്‍ തമ്മില്‍ 100 മീറ്റര്‍ അകലം മാത്രമേയുള്ളൂ. കഴിഞ്ഞ ദിവസം വൈകിട്ട് അപര്‍ണ്ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു.

എന്നാല്‍ അപര്‍ണ ഭര്‍ത്താവിനൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് രാത്രിയില്‍ രാജേഷ് വീട്ടില്‍ വന്ന് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത അറിഞ്ഞു യുവതിയും ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Other News in this category



4malayalees Recommends