സ്വപ്നാ സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍

സ്വപ്നാ സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കികൊടുത്തയാള്‍ പഞ്ചാബില്‍ അറസ്റ്റില്‍. അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസിനെയാണ് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. മുംബൈയിലെ ബാബാ സാഹേബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയത്. ഐടി വകുപ്പില്‍ ജോലി നേടാന്‍ വേണ്ടിയായിരുന്നു സ്വപ്ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. ഇയാളെ രണ്ട് ദിവസത്തിനകം കേരളത്തില്‍ എത്തിക്കും. സച്ചിന്‍ ദാസിന്റെ ഒളിത്താവളത്തില്‍ നിന്നും കേരളത്തിലേത് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ നേരത്തെ സ്വപ്നാ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സ്വപ്നാ സുരേഷ് ഒരു സുഹൃത്ത് വഴിയാണ് സച്ചിനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. സ്‌പേയ്‌സ് പാര്‍ക്കില്‍ സ്വപ്നാ സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.


Other News in this category



4malayalees Recommends