ക്ലബ്ഹൗസ് ചര്‍ച്ചയില്‍ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി ; വിദ്വേഷ പരാമര്‍ശത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടര്‍ന്ന് ടെക്കികള്‍ കസ്റ്റഡിയില്‍

ക്ലബ്ഹൗസ് ചര്‍ച്ചയില്‍ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി ; വിദ്വേഷ പരാമര്‍ശത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടര്‍ന്ന് ടെക്കികള്‍ കസ്റ്റഡിയില്‍
ക്ലബ്ഹൗസ് ചര്‍ച്ചയില്‍ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കിയ ടെക്കികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 30 വയസ്സുള്ള ടെക്കികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ബംഗളുരുവിലെ മാന്യത ടെക് പാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായത്. വിദ്വേഷ പരാമര്‍ശത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടര്‍ന്ന് സാമ്പിഗെഹള്ളി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ക്ലബ്ബ് ഹൗസ് ആപ്പിലെ 'നമ്മ നൈറ്റ് ഔട്ട് ഗെയ്‌സ്' എന്ന ഗ്രൂപ്പിന് കീഴിലുള്ള ചര്‍ച്ചയിലാണ് സംഭവമെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഓഗസ്റ്റ് 15, 16 തീയതികളില്‍ നടന്ന ചര്‍ച്ചക്കിടെ ഇന്ത്യ മൂര്‍ദാബാദ്, പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഇവര്‍ ഉയര്‍ത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

സിവി രാമന്‍നഗര്‍, ബയപ്പനഹള്ളി എന്നിവിടങ്ങളിലെ താമസക്കാരാണ് ഇരുവരും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിദ്വേഷ സംഭാഷണത്തില്‍ ഉള്‍പ്പെട്ട ഏതാനും പേരെ കൂടി ചോദ്യം ചെയ്യും. അതേസമയം, എന്‍ജിനീയര്‍മാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു.



Other News in this category



4malayalees Recommends