മമ്മൂക്ക ഓടി വന്ന് കെട്ടിപ്പിടിച്ച് 'തകര്‍ത്തടാ ഇന്നലെ നീ തകര്‍ത്തു മറിച്ചു' എന്ന് പറഞ്ഞു, കാര്യം ഇതാണ്..: ജയറാം പറയുന്നു

മമ്മൂക്ക ഓടി വന്ന് കെട്ടിപ്പിടിച്ച് 'തകര്‍ത്തടാ ഇന്നലെ നീ തകര്‍ത്തു മറിച്ചു' എന്ന് പറഞ്ഞു, കാര്യം ഇതാണ്..: ജയറാം പറയുന്നു
'പൊന്നിയിന്‍ സെല്‍വന്‍' സിനിമയുടെ പ്രമോഷന്റെ ഭാഗമായി വേദിയില്‍ എത്തിയപ്പോള്‍ മണിരത്‌നത്തെയും പ്രഭുവിനെയും അനുകരിച്ചു കൊണ്ടുള്ള ജയറാമിന്റെ വീഡിയോ വൈറല്‍ ആയിരുന്നു. ഈ വീഡിയോ കണ്ട് മമ്മൂട്ടി തന്നെ കണ്ട് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതിനെ കുറിച്ച് പറയുകയാണ് ജയറാം ഇപ്പോള്‍.

ട്രെയ്‌ലര്‍ ലോഞ്ച് സമയത്ത് എന്തെങ്കിലും രണ്ട് വാക്ക് പറയണമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. പരിപാടി തുടങ്ങാന്‍ അല്‍പ്പം വൈകി. ജയറാം സ്റ്റേജില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുമോയെന്ന് മണിരത്‌നം ചോദിച്ചു. കഥ പറഞ്ഞാല്‍ തനിക്ക് സാറിനെ തന്നെ അനുകരിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു.

സ്റ്റേജില്‍ വച്ച് നടന്‍ പ്രഭുവിന്റെ സമ്മതം വാങ്ങിയാണ് അത് ചെയ്തത്. വീഡിയോ ഹിറ്റായതോടെ ഇപ്പോള്‍ എവിടെ ചെന്നാലും മണിരത്‌നത്തെ അനുകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചെന്നൈയിലെ പരിപാടി കഴിഞ്ഞ് ഹൈദരാബാദിലെത്തി ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ ദാ വരുന്നു മമ്മൂക്ക.

ഓടി വന്ന് കെട്ടിപ്പിടിച്ച് 'തകര്‍ത്തടാ തകര്‍ത്തു ഇന്നലെ നീ തകര്‍ത്തു മറിച്ചു' എന്ന് പറഞ്ഞു. അല്‍പ്പം കഴിഞ്ഞ് മമ്മൂക്കയുടെ റൂമില്‍ എത്തിയപ്പോള്‍ പ്രോജക്ടറില്‍ ഇത് തന്നെയാണ് അദ്ദേഹം പിന്നെയും കണ്ട് ചിരിച്ചു കൊണ്ടിരിക്കുന്നത്. മണിരത്‌നം എന്ത് കറക്ടാ എന്ന് പറഞ്ഞ് പിന്നെയും ചിരിക്കുകയാണ് മമ്മൂക്ക എന്നാണ് ജയറാം പറയുന്നത്.

Other News in this category4malayalees Recommends