കൈകള്‍ ചെറുതാണ്, വേദനിക്കില്ല! സ്വകാര്യഭാഗം പരിശോധിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ വംശജനായ ജിപി വനിതാ രോഗിയോട് പറഞ്ഞ ന്യായീകരണം ഇങ്ങനെ; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി എട്ട് സ്ത്രീകള്‍

കൈകള്‍ ചെറുതാണ്, വേദനിക്കില്ല! സ്വകാര്യഭാഗം പരിശോധിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ വംശജനായ ജിപി വനിതാ രോഗിയോട് പറഞ്ഞ ന്യായീകരണം ഇങ്ങനെ; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി എട്ട് സ്ത്രീകള്‍

ഇന്ത്യന്‍ വംശജനായ ജിപി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന് ആരോപണം ഉന്നയിക്കുന്ന സ്ത്രീ സംഭവത്തിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തി. സ്വകാര്യ പരിശോധനകള്‍ നടത്താന്‍ തന്നെ കാണുന്നതാണ് നല്ലതെന്നാണ് ജിപി ഇവരോട് പറഞ്ഞത്. തന്റെ കൈകള്‍ ചെറുതായതിനാല്‍, വേദനിക്കില്ലെന്നതാണ് ഇതിന് ഡോക്ടര്‍ നല്‍കിയ ന്യായീകരണം.


ഈസ്റ്റ് ലണ്ടന്‍, റോംഫോര്‍ഡിലെ മാവ്‌നി റോഡ് മെഡിക്കല്‍ പ്രാക്ടീസില്‍ രണ്ട് കൗമാരക്കാര്‍ ഉള്‍പ്പെടെ എട്ട് സ്ത്രീകളെ ചൂഷണത്തിന് വിധേയമാക്കിയെന്നാണ് 53-കാരന്‍ മനീഷ് ഷാ നേരിടുന്ന ആരോപണം. 2009 ഒക്ടോബര്‍ മുതല്‍ 2013 ജൂലൈ വരെയാണ് ആരോപിക്കപ്പെടുന്ന ചൂഷണങ്ങള്‍ അരങ്ങേറിയത്.

ഡോക്ടര്‍ തങ്ങളെ അനാവശ്യമായി അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ പ്രേരിപ്പിച്ചതായാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലിയില്‍ ഹാജരായ ഒരു ഇരയാണ് ഡോ. ഷാ എല്ലാ ആറ് മുതല്‍ എട്ട് ആഴ്ച വരെ ഇടവേളയില്‍ ലൈംഗികമായി പകരുന്ന രോഗങ്ങള്‍ക്ക് സ്വകാര്യഭാഗങ്ങളുടെ പരിശോധനയ്ക്കായി വിളിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്.


ഡോക്ടര്‍ പിന്തുണയ്ക്കുന്നതായാണ് ആദ്യം ചിന്തിച്ചെങ്കിലും അപ്പോയിന്റ്‌മെന്റുകളുടെ എണ്ണമേറിയതോടെ രോഗിക്ക് സംശയമായി. എന്നാല്‍ ഡോക്ടര്‍മാര്‍ മാറിയതോടെ ഷായില്‍ നിന്നും വ്യത്യസ്തമായ പ്രൊഫഷണല്‍ സേവനം ലഭിച്ചെന്നും ഈ യുവതി വെളിപ്പെടുത്തി.

എന്നാല്‍ തനിക്കെതിരെ ചുമത്തിയ ലൈംഗിക പീഡന കേസുകള്‍ ഡോക്ടര്‍ നിഷേധിക്കുന്നുണ്ട്. ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് ആരോപണം.

Other News in this category



4malayalees Recommends