അണികളെ സമരത്തിനും ജയിലിലും അയച്ചിട്ട് നേതാക്കള്‍ ലോകകപ്പ് കാണാന്‍ പോയി !! യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം

അണികളെ സമരത്തിനും ജയിലിലും അയച്ചിട്ട് നേതാക്കള്‍ ലോകകപ്പ് കാണാന്‍ പോയി !! യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം
മേയര്‍ ആര്യ രാജേന്ദ്രനെതിരെ സമരത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ ലോകകപ്പ് കാണാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ പാര്‍ട്ടി ഔദ്യോഗിക ഗ്രൂപ്പുകളില്‍ വ്യാപകവിമര്‍ശനങ്ങള്‍. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഗ്രൂപ്പിലും ഇരുവര്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്.

സാധാരണ പ്രവര്‍ത്തകരെയും നേതാക്കളെയും സമരത്തിനിറക്കി വിട്ട ശേഷം ഷാഫിയും രാഹുലും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ഗ്രൂപ്പിലെ വിമര്‍ശനങ്ങള്‍.

സമരത്തില്‍ പങ്കെടുത്ത് 16 ദിവസം ജയിലിലായിരുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്.

പതിനേഴാം തീയതി ഷാഫി പറമ്പില്‍ തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ സമരം ഉദ്ഘാടനം ചെയ്ത ദിവസവും ഇവര്‍ പൂജപ്പുര ജയിലിലായിരുന്നു. അവരെ ഒന്ന് കാണുവാനോ ആശ്വസിപ്പിക്കുവാനോ ഷാഫിക്ക് സമയമുണ്ടായിരുന്നില്ലെന്ന് വിമര്‍ശനമുണ്ട്.

Other News in this category4malayalees Recommends