പതിനൊന്ന് നിലകള്‍, 35 കോടി ചിലവ്; കെ കരുണാകരന് സ്മാരകം ഒരുക്കാന്‍ കോണ്‍ഗ്രസ്

പതിനൊന്ന് നിലകള്‍, 35 കോടി ചിലവ്; കെ കരുണാകരന് സ്മാരകം ഒരുക്കാന്‍ കോണ്‍ഗ്രസ്
മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മാരക നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. തിരുവനന്തപുരം നന്ദാവനത്ത് സര്‍ക്കാര്‍ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സ്മാരകം ഒരുക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്

ബിഷപ്പ് പെരേര ഹാളിന് എതിര്‍വശത്തായാണ് സ്മാരകം. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ സുധാകരന്‍, വൈസ് ചെയര്‍മാന്‍ കെ മുരളീധരനും ട്രഷറര്‍ പത്മജ വേണുഗോപാലും ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറുമാണ് ഫൗണ്ടേഷന് നേതൃത്വം നല്‍കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഫൗണ്ടേഷന്റെ ഭാരവാഹികളാണ്.

Other News in this category4malayalees Recommends