പീഡിപ്പിച്ചയാള്‍ തന്നെ 16 കാരിയെ വിവാഹം ചെയ്തു,യുവാവും ഉസ്താദും പെണ്‍കുട്ടിയുടെ പിതാവും അറസ്റ്റില്‍

പീഡിപ്പിച്ചയാള്‍ തന്നെ 16 കാരിയെ വിവാഹം ചെയ്തു,യുവാവും ഉസ്താദും പെണ്‍കുട്ടിയുടെ പിതാവും അറസ്റ്റില്‍
തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പെണ്‍കുട്ടിയുടെ പിതാവും അറസ്റ്റില്‍. പനവൂര്‍ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിന് കാര്‍മ്മികത്വം നടത്തിയ ഉസ്താദും പെണ്‍കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. 16 വയസ്സുള്ള പെണ്‍കുട്ടിയെ ശൈശവ വിവാഹം കഴിച്ച പനവൂര്‍ സ്വദേശിയായ അല്‍ – ആമീര്‍ നേരത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു.

പനവൂര്‍ സ്വദേശിയായ അന്‍സര്‍ സാവത്ത് എന്ന ഉസ്താദ് ആണ് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്. അല്‍ അമീര്‍ രണ്ടു പീഡന കേസിലെയും അടിപിടി കേസിലെയും പ്രതിയാണ്. ശൈശവ വിവാഹ കഴിച്ച പെണ്‍കുട്ടിയെ 2021ല്‍ അല്‍ അമീര്‍ പീഡിച്ചു ഈ കേസില്‍ ഇയാള്‍ 2021ല്‍ നാലു മാസം ജയില്‍ ശിക്ഷ അനുഭവിച്ചു

തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി നിരവധി തവണ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു .തുടര്‍ന്ന് വഴക്ക് നടത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് ശൈശവ വിവാഹം നടത്തിയത്

പെണ്‍കുട്ടി സ്‌കൂളില്‍ ഹാജരാകാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ തിരക്കിയപ്പോഴാണ് സമീപ വാസികള്‍ പെണ്‍കുട്ടിയുടെ വിവാഹ കാര്യം അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നെടുമങ്ങാട് സി ഐ വിവരം അറിയിച്ചു.അതിനുശേഷം പോലീസ് നടത്തിയ കൗണ്‍സിലിംഗിലാണ് ശൈശവ വിവാഹത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നത്. ഇതോടെ മൂന്നു പേരെയും നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.Other News in this category4malayalees Recommends