ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്നരലക്ഷം നഷ്ടമായി, സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ; പാലക്കാട് സ്വദേശി ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്നരലക്ഷം നഷ്ടമായി, സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ; പാലക്കാട് സ്വദേശി ആത്മഹത്യ ചെയ്തു
സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ഓണ്‍ലൈന്‍ റമ്മി. ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ പാലക്കാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്.

ഇയാള്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ജീവനൊടുക്കിയത്. തൃശ്ശൂരിലെ കോളേജില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു. ഓണ്‍ലൈന്‍ റമ്മി കളിച്ച് ഏകദേശം മൂന്നരലക്ഷത്തോളം രൂപ ഗിരീഷിന് നഷ്ടമായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പണം കണ്ടെത്താനായി സ്വര്‍ണാഭരണങ്ങള്‍ ഗിരീഷ് വിറ്റിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും മറ്റു കുടുംബപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Other News in this category4malayalees Recommends