കര്‍ണാടകയില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് 50 ലക്ഷം കോഴ വാഗ്ദാനവുമായി ബിജെപി മന്ത്രി; സംഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍

കര്‍ണാടകയില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് 50 ലക്ഷം കോഴ വാഗ്ദാനവുമായി ബിജെപി മന്ത്രി; സംഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍
കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് 50 ലക്ഷം കോഴ വാഗ്ദാനവുമായി ബിജെപി മന്ത്രി. ബിജെപി നേതാവ് വി. സോമണ്ണയുടെ സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യങ്ങളില്‍ എത്തിയതോടെ പാര്‍ട്ടി നേതൃത്വം പ്രതിരേധത്തിലായി. ചാമരാജ് നഗര്‍ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയായ ആലൂരു മല്ലികാര്‍ജുന സ്വാമിയെയാണ് മന്ത്രി വി. സോമണ്ണ പണം നല്‍കി പിന്മാറ്റാന്‍

'നീ എന്റെ പഴയ സുഹൃത്താണ്. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കേണ്ട. ആദ്യം നിങ്ങള്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കൂ. ബാക്കി പിന്നെ സംസാരിക്കാം. ഭാവിയില്‍ നിങ്ങളുടെ കാര്യം ഞാന്‍ നോക്കിക്കോളാം. ക്ഷേത്രത്തിനകത്തുനിന്നാണ് ഞാന്‍ ഈ ഉറപ്പ് നല്‍കുന്നതെന്ന് സോമണ്ണയുടെ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു.

കര്‍ണാടകയില്‍ ബിജെപിയാണ് അധികാരത്തില്‍ വരും. അപ്പോള്‍ ഔദ്യോഗിക കാറടക്കം ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യാമെന്നും സോമണ്ണ പറയുന്നുണ്ട്.

തിരഞ്ഞെടുപ്പ് മത്സരത്തിനുള്ള പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ 24നാണ് സംഭാഷണം നടന്നത്. മന്ത്രി വിളിച്ചതായി വെളിപ്പെടുത്തിയ മല്ലികാര്‍ജുന, പിന്മാറാന്‍ വാഗ്ദാനം ചെയ്ത 50 ലക്ഷം രൂപ താന്‍ നിരസിച്ചതായും വ്യക്തമാക്കി. 2018ലെ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് പിന്തുണയോടെ ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ച മല്ലികാര്‍ജുന ചാമരാജ് നഗറില്‍ 7134 വോട്ടുമായി മൂന്നാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളൂ. അന്നു 4913 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് ബിജെപി തോറ്റത്. ബംഗളൂരു ഗോവിന്ദരാജ നഗറിലെ സിറ്റിങ് എം.എല്‍.എയായ മന്ത്രി വി. സോമണ്ണക്ക് ഇത്തവണ ബിജെപി ഇരട്ട സീറ്റാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യക്കെതിരെ വരുണയിലും അദേഹം മത്സരിപ്പിക്കുന്നുണ്ട്.

Other News in this category4malayalees Recommends