അരിക്കൊമ്പനെ കേരളത്തില്‍ എത്തിച്ചാല്‍ ചെലവ് മുഴുവന്‍ സാബു തോമസ് വഹിക്കുമോ ? പരാതി ഉണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണം ; കോടതിയുടെ വിമര്‍ശനം

അരിക്കൊമ്പനെ കേരളത്തില്‍ എത്തിച്ചാല്‍ ചെലവ് മുഴുവന്‍ സാബു തോമസ് വഹിക്കുമോ ? പരാതി ഉണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണം ; കോടതിയുടെ വിമര്‍ശനം
അരിക്കൊമ്പന്‍ വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിമര്‍ശനവുമായി കേരള ഹൈക്കോടതി. അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. ഹര്‍ജി സമര്‍പ്പിച്ച ട്വന്റി ട്വന്റി് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ കോടതി വിമര്‍ശിച്ചു.

ആന നിലവില്‍ തമിഴ്‌നാടിന്റെ ഭാഗത്താണുളളത്. ഉള്‍വനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്‌നാട് പറയുന്നത്. തമിഴ്‌നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചതിന് തെളിവില്ല. ആനയെ അവര്‍ സംരക്ഷിക്കാമെന്നും അറിയിച്ചു. പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.

പൊതുതാത്പര്യ ഹര്‍ജികളില്‍ പൊതുതാത്പര്യം ഉണ്ടാകണം. അരിക്കൊമ്പന്‍ ഹര്‍ജിയില്‍ അതുണ്ടോ ? ജീവിതത്തില്‍ എന്നെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ആരാഞ്ഞു. ഹര്‍ജിക്കാരന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. സാബു ജേക്കബിനോട് കോടതി പറഞ്ഞു.

Other News in this category



4malayalees Recommends