കോച്ചിനുള്ളില്‍ യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചു; മധുരയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം; ഒന്‍പത് പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

കോച്ചിനുള്ളില്‍ യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചു; മധുരയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം; ഒന്‍പത് പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്
മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിന് തീപിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. ലഖ്‌നൗ രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കോച്ചിനുള്ളില്‍ യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം. തീപിടിത്തത്തില്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

63 പേരാണ് കോച്ചിലുണ്ടായിരുന്നത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശബ്ദമാന്‍ സിങ്(65), മഥിലേശ്വരി(64) എന്നിവരുടെ മൃതദേഹങ്ങള്‍ നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ യുപി സ്വദേശികളാണ്. അപകടത്തെ തുടര്‍ന്ന് മധുരബോഡി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

Other News in this category4malayalees Recommends