ഗഗന്‍യാന്‍ ദൗത്യം; ബഹിരാകാശത്തേക്ക് ആദ്യമെത്തുക 'വ്യോമമിത്ര

ഗഗന്‍യാന്‍ ദൗത്യം; ബഹിരാകാശത്തേക്ക് ആദ്യമെത്തുക 'വ്യോമമിത്ര

ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. ദൗത്യത്തിന്റെ പരീക്ഷണം അടുത്ത മാസം ആരംഭിക്കുമെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ ആളില്ലാത്ത പേടകം വെച്ചാണ് പരീക്ഷണമെങ്കില്‍ രണ്ടാംഘട്ടത്തില്‍ 'വ്യോമമിത്ര'യാകും ബഹിരാകാശത്തേക്ക് പോവുക.


ഐഎസ്ആര്‍ഒ നിര്‍മ്മിച്ചെടുത്ത റോബോട്ടാണ് വ്യോമമിത്ര. ബഹിരാകാശ ദൗത്യങ്ങളില്‍ മനുഷ്യരെ സഹായിക്കുന്നതിനായാണ് സ്ത്രീ രൂപത്തിലുള്ള ഈ റോബോട്ടിനെ നിര്‍മ്മിച്ചത്.

പേടകത്തിലെ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ സാങ്കേതിക കാര്യങ്ങളില്‍ സഹായിക്കുന്നതിനൊപ്പം സഹയാത്രികര്‍ക്കു മാനസികപിന്തുണ നല്‍കാനുള്ള കഴിവും ഇതിനുണ്ടാകും. സഹയാത്രികര്‍ വിഷമിച്ചാല്‍ സന്തോഷിപ്പിക്കാനുള്ള കഴിവും ഈ റോബോട്ടിനുണ്ട്. മനുഷ്യരെ തിരിച്ചറിയാനും വ്യോമമിത്രക്ക് കഴിയും. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഈ റോബോട്ട് സംസാരിക്കും. മനുഷ്യരെ അനുകരിക്കാനും ഒന്നിലധികം ജോലികള്‍ ചെയ്യാനുമൊക്കെ വ്യോമമിത്രക്ക് സാധിക്കുമെന്നാണ് വിവരം. കാല്‍ ഉപയോഗിച്ച് നടക്കാനാവില്ല എന്നതുമാത്രമാണ് വ്യോമമിത്രയുടെ കുറവ്. നടക്കാനാവില്ലെങ്കിലും ഇതിന് വശങ്ങളിലേക്കും മുന്നോട്ടും വളയാനും ചലിക്കാനുമൊക്കെ സാധിക്കും.

ഐഎസ്ആര്‍ഒയുടെ ബഹിരാകാശ യാത്രാ പദ്ധതിയില്‍ ആദ്യ യാത്രക്കാരിയായി വ്യോമമിത്രയായിരിക്കും പറക്കുക.

Other News in this category



4malayalees Recommends